English| മലയാളം

വിവരണം

വില്ലേജ്         : വടക്കേക്കര, കൊടുവളളി, പറവൂര്‍
താലൂക്ക്       : പറവൂര്‍
അസംബ്ലി മണ്ഡലം : പറവൂര്‍
പാര്‍ലമെന്റ് മണ്ഡലം : എറണാകുളം
അതിരുകള്‍: വടക്ക് : ചിറ്റാറ്റുകര, ചേന്ദമംഗലം പഞ്ചായത്തുകള്‍, തെക്ക്: കോട്ടുവളളി, ഏഴിക്കര പഞ്ചായത്തുകള്‍, കിഴക്ക്: ചിറ്റാറ്റുകര, കോട്ടുവളളി പഞ്ചായത്തുകള്‍, പടിഞ്ഞാറ്: ഏഴിക്കര പഞ്ചായത്ത്.
ഭൂപ്രകൃതി: സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 0.5 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തീരദേശ സമതലമാണ് പറവൂര്‍. മിക്കവാറും പൊരിമണല്‍ (പൂഴിമണല്‍) പ്രദേശങ്ങളാണ് കാണപ്പെടുന്നത്. ചില പ്രദേശങ്ങളില്‍ ചതുപ്പുനിലങ്ങളുമുണ്ട്. തരിശ്ശുഭൂമി വളരെ കുറച്ചുമാത്രമേ ഉളളൂ.
ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍: പെരുവാരം മഹാദേവക്ഷേത്രം, കണ്ണന്‍ കുളങ്ങര ശ്രീകൃഷണ സ്വാമി ക്ഷേത്രം, മൂകാംബി സരസ്വതി ക്ഷേത്രം, തോനിയകാവ് ഭഗവതി ക്ഷേത്രം എന്നിവയാണ് പ്രധാന ഹൈന്ദവ ആരാധനാലയങ്ങള്‍. കോട്ടയില്‍ കാവ് സിറിയന്‍ കാത്തലിക് ചര്‍ച്ച് എ. ഡി 52-ല്‍ നിര്‍മ്മിച്ചതാണ്. സെന്റ് തോമസ് യാക്കോബായ ചര്‍ച്ച് 315 വര്‍ഷം പഴക്കമുളളതാണ്. വളരെ കാലത്തെ പഴക്കമുളള ചേന്ദമംഗലം പളളി, 500 വര്‍ഷം പഴക്കമുളള യഹൂദ ദേവാലയം എന്നിവയും ഇവിടെ സ്ഥിതിചെയ്യുന്നു.