English| മലയാളം

Archive

March 5th, 2011

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.

വിവരണം

വില്ലേജ്         : വടക്കേക്കര, കൊടുവളളി, പറവൂര്‍
താലൂക്ക്       : പറവൂര്‍
അസംബ്ലി മണ്ഡലം : പറവൂര്‍
പാര്‍ലമെന്റ് മണ്ഡലം : എറണാകുളം
അതിരുകള്‍: വടക്ക് : ചിറ്റാറ്റുകര, ചേന്ദമംഗലം പഞ്ചായത്തുകള്‍, തെക്ക്: കോട്ടുവളളി, ഏഴിക്കര പഞ്ചായത്തുകള്‍, കിഴക്ക്: ചിറ്റാറ്റുകര, കോട്ടുവളളി പഞ്ചായത്തുകള്‍, പടിഞ്ഞാറ്: ഏഴിക്കര പഞ്ചായത്ത്.

ചരിത്രം

പ്രാക് ചരിത്രം: പറവൂര്‍ പണ്ട് രണ്ടാം ചേര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. തിരുവഞ്ചിക്കുളത്തിന് സമീപമായ പറവൂര്‍ ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാരും ഡച്ചുകാരും പറവൂരുമായി കച്ചവട ബന്ധം പുലര്‍ത്തിയിരുന്നു. പറവൂര്‍ രാജാവിന്റെ ഭരണത്തിന്റെ സ്മാരകമായി ഒരു മണ്‍കോട്ട നിലനിന്നിരുന്നത് ടിപ്പുസുല്‍ത്താന്‍ തിരുവിതാംകൂറില്‍ നടത്തിയ ആക്രമണത്തിനിടയില്‍  തകര്‍ന്നു. കോട്ടയുടെ സമീപത്തുകൂടി പോകുന്ന  റോഡ് 'ഫോര്‍ട്ട് റോഡ്' എന്നു നാമകരണം ചെയ്തു.