English| മലയാളം

ആമുഖം

എറണാകുളം ജില്ലയിലെ ഒരു പ്രാചീന നഗരമാണ് പറവൂര്‍. പറൂര്‍ എന്നും അറിയപ്പെടുന്ന ഇതാണ് മുസിരിസ് എന്ന പ്രാചീന പട്ടണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. മുനിസിപ്പാലിറ്റിയും താലൂക്ക് ആസ്ഥാനവും ഇതേ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. എറണാകുളം ജില്ലയുടെ തെക്കേ അറ്റത്തുള്ള മറ്റൊരു പറവൂര്‍ തെക്കന്‍ പറവൂര്‍ എന്നറിയപ്പെടുന്നതിനാല്‍, ഈ പ്രദേശം വടക്കന്‍ പറവൂര്‍ എന്നറിയപ്പെടുന്നു. കൊല്ലം ജില്ലയിലും ഇതേ പേരില്‍ ഒരു പട്ടണം ഉണ്ട്. സ്ഥലത്തിന്റെ പൂര്‍വ്വ നാമം പറൈയുര്‍ (തമിഴ്) എന്നായിരുന്നു. തമിഴില്‍ നിന്നും മലയാളത്തിലേക്കുള്ള വഴിമാറലില്‍ നാമപദത്തിലെ ഐ കാരം നഷ്ടപ്പെട്ട് പറയൂരായതാണ് എന്നു കരുതുന്നു. പറയരുടെ ഊര് ആണ് പറയൂര്‍ ആകുന്നത്. പരശുരാമന്‍ സൃഷ്ടിച്ച അറുപത്തിനാല് ഗ്രാമങ്ങളില്‍ ഒന്നാണ് പറവൂര്‍.

 

പൊതുവിവരങ്ങള്‍
ജില്ല                               : എറണാകുളം 
വിസ്തീര്‍ണ്ണം                    : 9.02 ച.കി.മി
കോഡ്                            : M070600  
വാര്‍ഡുകളുടെ എണ്ണം         : 29  
ജനസംഖ്യ                         : 30056
പുരുഷന്മാര്‍‍                    : 14482
സ്ത്രീകള്‍‍                         : 15574
ജനസാന്ദ്രത                        : 3094
സ്ത്രീ : പുരുഷ അനുപാതം  : 1053
മൊത്തം സാക്ഷരത              : 93.71
സാക്ഷരത (പുരുഷന്മാര്‍ )    : 96.52
സാക്ഷരത (സ്ത്രീകള്‍ )         : 91.46
Source : Census data 2001